വയറുവേദന സഹിക്കാനാകാതെ കുഞ്ഞ് രാത്രിയില്‍ നിലവിളിച്ച് കരയുകയായിരുന്നു. ഇതോടെയാണ് അമ്മ പെട്ടെന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്.
ടെക്സസ്: കടുത്ത വയറുവേദനയുമായെത്തിയ 18 മാസം പ്രായമുള്ള കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ആദ്യം വൈറസ് ബാധയാണെന്നാണ് കരുതിയത്. എന്നാല്‍ പിന്നീട് നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഡോക്ടര്‍മാര്‍ കുട്ടിയുടെ വയറ്റില്‍ ബട്ടൺ ബാറ്ററിയുണ്ടെന്ന് കണ്ടെത്തിയത്.
അമേരിക്കയിലെ ടെക്സസിലാണ് സംഭവം. കടുത്ത വയറുവേദനയെ തുടര്‍ന്ന് കുഞ്ഞ് നിലവിളിച്ചതോടെയാണ് അമ്മയായ മഡലൈന്‍ ഡൺ കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചത്. രാത്രി 11 മണിയോടെയാണ് കൈ എന്ന കുഞ്ഞ് ഉണര്‍ന്ന് നിലവിളിച്ചത്. അസഹനീയമായ വേദന കൊണ്ട് പുളഞ്ഞ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ആദ്യം വയറ്റില്‍ വൈറസ് ബാധയാണെന്നാണ് ഡോക്ടര്‍മാര്‍ കരുതിയത്. കുഞ്ഞ് എന്തോ വിഴുങ്ങിയെന്ന സംശയം ഉള്ളതിനാല്‍ അമ്മയുടെ അഭ്യര്‍ത്ഥന പ്രകാരം ഡോക്ടര്‍മാര്‍ എക്സ്റേ എടുത്തു. ഇതോടെയാണ് ബട്ടൺ ബാറ്ററി കുഞ്ഞ് വിഴുങ്ങിയതായി കണ്ടെത്തിയത്. പെട്ടെന്ന് തന്നെ ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയ നിര്‍ദ്ദേശിക്കുകയായിരുന്നു. കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയുമായിരുന്നു.
