ഒരു ബോട്ടില്‍ ഒമാനിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി. കോസ്റ്റ് ഗാര്‍ഡ് പൊലീസ് ബോട്ടുകള്‍ സംഘത്തെ കണ്ടെത്തുകയും പരിശോധനകള്‍ പൂര്‍ത്തിയാക്കി അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

മസ്‍കത്ത്: അനധികൃതമായി ഒമാനില്‍ പ്രവേശിക്കാന്‍ ശ്രമിച്ച 19 വിദേശികളെ ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് അല്‍ ബാത്തിനയിലെ ഷിനാസിലാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഒരു ബോട്ടില്‍ ഒമാനിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി. കോസ്റ്റ് ഗാര്‍ഡ് പൊലീസ് ബോട്ടുകള്‍ സംഘത്തെ കണ്ടെത്തുകയും പരിശോധനകള്‍ പൂര്‍ത്തിയാക്കി അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിടിയിലായ എല്ലാവരും ഏഷ്യക്കാരാണ്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.