റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 193 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധയിടങ്ങളിലായി 12 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 246 പേർ കൊവിഡ്  മുക്തരായി. ആകെ കൊവിഡ് കേസുകളുടെ എണ്ണം 359115 ആയി. രോഗമുക്തരുടെ ആകെ എണ്ണം 349414 ആയി ഉയർന്നു. ആകെ മരണസംഖ്യ 5989 ആണ്. 

രാജ്യത്തെ  കൊവിഡ് മുക്തി നിരക്ക് 97.3 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു. അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 3712 പേർ മാത്രമാണ്.  ഇതിൽ 573 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില  തൃപ്തികരമാണ്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 53, മക്ക 36, മദീന 28, കിഴക്കൻ പ്രവിശ്യ 21,  ഖസീം 12, അസീർ 11, തബൂക്ക് 7, വടക്കൻ അതിർത്തി മേഖല 6, അൽബാഹ 5, നജ്റാൻ 4, ജീസാൻ 4, ഹാഇൽ 3, അൽജൗഫ് 3.