Asianet News MalayalamAsianet News Malayalam

കുവൈത്തിൽ കർശന പരിശോധന; 19,540 ട്രാഫിക്ക് നിയമലംഘനങ്ങൾ കണ്ടെത്തി

വാണ്ട‌ഡ് ലിസ്റ്റിലുള്ള 30 വാഹനങ്ങളും കണ്ടെത്തി. വാണ്ടഡ് ലിസ്റ്റിലുള്ള 12 പേരെയാണ് പിടികൂടിയത്. തിരിച്ചറിയൽ രേഖയില്ലാത്ത 10 പേർ, സാധുവായ റെസിഡൻസി പെർമിറ്റ് ഇല്ലാത്ത 10 പേർ എന്നിവരും അറസ്റ്റിലായി.

19540 traffic violations reported in kuwait
Author
First Published Dec 31, 2023, 10:04 PM IST

കുവൈത്ത് സിറ്റി: കുവൈത്തിലെ എല്ലാ ​ഗവർണറേറ്റുകളിലും കർശന പരിശോധന തുടരുന്നു. 23 മുതൽ 29 വരെ ട്രാഫിക് പട്രോളിംഗ് നടത്തിയ ട്രാഫിക് ക്യാമ്പയിനുകളിൽ 19,540 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. പരിശോധനകളിൽ  നിയമം ലംഘിച്ചതായി കണ്ടെത്തിയ 144 വാഹനങ്ങളും 47 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. 

വാണ്ട‌ഡ് ലിസ്റ്റിലുള്ള 30 വാഹനങ്ങളും കണ്ടെത്തി. വാണ്ടഡ് ലിസ്റ്റിലുള്ള 12 പേരെയാണ് പിടികൂടിയത്. തിരിച്ചറിയൽ രേഖയില്ലാത്ത 10 പേർ, സാധുവായ റെസിഡൻസി പെർമിറ്റ് ഇല്ലാത്ത 10 പേർ എന്നിവരും അറസ്റ്റിലായി. പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചതിന് രണ്ട് പേരെ പിടികൂടി. തുടർ നിയമ നടപടികൾ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി. ​ഗുരുതരമായ 255 എണ്ണം ഉൾപ്പെടെ 1,425 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

Read Also - 135 കിലോഗ്രാം ലഹരിമരുന്നുമായി അഞ്ച് വിദേശികള്‍ ഒമാനില്‍ അറസ്റ്റില്‍

പരിശോധനയിൽ കണ്ടെത്തിയത് 30 കിലോ ഹാഷിഷും 2000 ലഹരി ഗുളികകളും; ഒരാൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരിമരുന്ന് കൈവശം വെച്ച ഒരാൾ അറസ്റ്റിൽ. ടെറിറ്റോറിയൽ വാട്ടേഴ്സിലൂടെ രാജ്യത്തേക്ക് കടത്തുകയായിരുന്ന മയക്കുമരുന്നാണ് നാർക്കോട്ടിക് കൺട്രോളിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റ് പിടികൂടിയത്.

കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ 30 കിലോ ഹാഷിഷും 2000 ലിറിക്ക ഗുളികകളും സഹിതമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് കടത്ത് ലക്ഷ്യമിട്ടാണ് ഇവ കൈവശം വച്ചതെന്ന് പ്രതി സമ്മതിച്ചു. തുടർ നടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി.

അതേസമയം കുവൈത്തില്‍ യുവാക്കള്‍ക്കും പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും ലഹരിമരുന്ന് വില്‍പ്പന നടത്തിയ പ്രവാസി പിടിയിലായിരുന്നു. ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍ ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അഹ്മദി ഗവര്‍ണറേറ്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. 43 പാക്കറ്റ് ലഹരിമരുന്നാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പായി ഉദ്യോഗസ്ഥര്‍ പ്രതിയെ നിരീക്ഷിച്ച് വരികയായിരുന്നു. ഇയാള്‍ ലഹരിമരുന്ന് വില്‍പ്പന നടത്തുന്നെന്ന വിവരം സ്ഥിരീകരിച്ച ശേഷമായിരുന്നു അറസ്റ്റ്. ലഹരിമരുന്ന് വില്‍പ്പന നടത്താറുണ്ടെന്നും തന്റെ ഉപഭോക്താക്കള്‍ ലഹരിമരുന്നിന് അടിമപ്പെടുന്ന വരെ അവര്‍ക്ക് കുറഞ്ഞ വിലക്ക് ലഹരിമരുന്ന് നല്‍കുകയും ചെയ്തിരുന്നതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തുടര്‍ നിയമ നടപടികള്‍ക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios