അടച്ചിട്ട സ്ഥലങ്ങളിലെ ഒത്തുചേരലുകളും വിവാഹ പാര്‍ട്ടികളിലെ ആള്‍ക്കൂട്ടവും കണ്ടെത്താനും ഫീല്‍ഡ് പരിശോധന നടത്തുന്നുണ്ട്. 50 കടകള്‍ അടപ്പിക്കുകയും 131 സ്ഥാനപങ്ങള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
കുവൈത്ത് സിറ്റി: കുവൈത്തില്‍(Kuwait) ആരോഗ്യ സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍(health requirements) പാലിക്കുന്നെന്ന് ഉറപ്പാക്കാനായി കടകളില്‍ നടത്തിയ പരിശോധനയില്‍ 200 നിയമലംഘനങ്ങള്‍ കണ്ടെത്തി. കുവൈത്ത് മുന്‍സിപ്പാലിറ്റിയും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ആന്‍ഡ് പബ്ലിക് സെക്യൂരിറ്റി സെക്ടറും ചേര്‍ന്നാണ് വിവിധ വാണിജ്യ സമുച്ചയങ്ങള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തിയത്.
അടച്ചിട്ട സ്ഥലങ്ങളിലെ ഒത്തുചേരലുകളും വിവാഹ പാര്‍ട്ടികളും കണ്ടെത്താനും ഫീല്‍ഡ് പരിശോധന നടത്തുന്നുണ്ട്. 50 കടകള്‍ അടപ്പിക്കുകയും 131 സ്ഥാനപങ്ങള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഹവല്ലി ഗവര്‍ണറേറ്റിലാണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ 76 കടകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ഒമ്പതെണ്ണം അടപ്പിക്കുകയും ചെയ്തു. മുബാറക് അല്‍ കബീറില്‍ 10 മുന്നറിയിപ്പുകളും മൂന്ന് കടകള്‍ അടപ്പിക്കുകയും ചെയ്തു. ഫര്‍വാനിയയില്‍ ആറ് കടകള്‍ അടപ്പിച്ചു. 28 സ്ഥാപനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്. കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഒത്തുചേരലുകളും ആള്‍ക്കൂട്ടങ്ങളും വിലക്കി മന്ത്രിസഭ തീരുമാനം വന്നതിനെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്.
കുവൈത്തില്‍ മയക്കുമരുന്ന് വേട്ട; 53 കിലോ ഹാഷിഷും 5,000 നിരോധിത ഗുളികകളുമായി വിദേശി പിടിയില്‍
കുവൈത്ത് സിറ്റി: സമുദ്രമാര്‍ഗം കുവൈത്തിലേക്ക്(Kuwait) കടത്താന്‍ ശ്രമിച്ച 53 കിലോഗ്രാം ഹാഷിഷും(hashish) 5,000 കാപ്റ്റഗണ്‍ ഗുളികകളും ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഡ്രഗ്‌സ് കണ്‍ട്രോള്‍ ഫോര്‍ സ്മഗ്ലിങ് അധികൃതര്‍ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഒരുപ ഏഷ്യക്കാരന്‍ അറസ്റ്റിലായി.
കുവൈത്തിലേക്ക് വന്‍തോതില്‍ ലഹരിമരുന്ന് കടത്തുന്നെന്ന വിവരം ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചിരുന്നു. വിവരം ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ കോസ്റ്റ് ഗാര്‍ഡുമായി സഹകരിച്ച് പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് അനുമതി നേടിയ ശേഷമാണ് ലഹരിമരുന്ന് പിടിച്ചെടുത്തതും പ്രതിയെ അറസ്റ്റ് ചെയ്തതും. രണ്ട് ബാഗുകളിലായി 53 കിലോഗ്രാം ഹാഷിഷും കാപ്റ്റഗണ്‍ ഗുളികകളുമാണ് അധികൃതര്‍ കണ്ടെത്തിയത്.
പിടിയിലായ പ്രതി കുറ്റം സമ്മതിച്ചു. സാല്‍മിയ പ്രദേശത്ത് അപ്പാര്‍ട്ട്‌മെന്റില്‍ ഒളിപ്പിച്ച ഒരു കിലോ ഹാഷിഷ്, അര കിലോ കറുപ്പ്, 10 ഗ്രാം മെത് എന്നിവയെക്കുറിച്ചും ഇയാള്‍ വിവരം നല്‍കി. തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി പ്രതിയെയും പിടിച്ചെടുത്ത ലഹരിമരുന്നും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
