രാജ്യത്ത് കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ നിരീക്ഷിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും കിഴക്കന്‍ പ്രവിശ്യാ പൊലീസും ചേര്‍ന്നാണ് നടപടിയെടുത്തത്. 

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് സ്ഥിരീകരിച്ച ശേഷം ക്വാറന്റീന്‍ ലംഘിച്ച് പുറത്തിറങ്ങിയ 200 പേരെ അറസ്റ്റ് ചെയ്‍തു. രാജ്യത്ത് കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ നിരീക്ഷിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും കിഴക്കന്‍ പ്രവിശ്യാ പൊലീസും ചേര്‍ന്നാണ് നടപടിയെടുത്തത്. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയ ശേഷം ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചവരും പിടിയിലായിട്ടുണ്ട്. അറസ്റ്റിലായവര്‍ക്കെതിരെ നിയമാനുസൃതമായ നടപടികള്‍ സ്വീകരിച്ചതായി കിഴക്കന്‍ പ്രവിശ്യ പൊലീസ് വക്താവ് അറിയിച്ചു.