കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,36,988 കൊവിഡ് പരിശോധനകള്‍ നടത്തിയതായാണ് ഔദ്യോഗിക കണക്കുകള്‍. ഇതുവരെ യുഎഇയില്‍ 3.44 കോടിയിലധികം കൊവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 

അബുദാബി: യുഎഇയില്‍ 2051 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2741 പേര്‍ രോഗമുക്തരായപ്പോള്‍ എട്ട് കൊവിഡ് മരണങ്ങളാണ് ഇന്ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,36,988 കൊവിഡ് പരിശോധനകള്‍ നടത്തിയതായാണ് ഔദ്യോഗിക കണക്കുകള്‍. ഇതുവരെ യുഎഇയില്‍ 3.44 കോടിയിലധികം കൊവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം 4,32,364 പേര്‍ക്ക് രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 4,13,477 പേരാണ് ഇതിനോടകം രോഗമുക്തരായത്. 1414 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 17,473 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്.