36 മണിക്കൂര്‍ നടത്തിയ ശ്രമങ്ങളിലൂടെയാണ് വിവിധ സ്ഥലങ്ങളില്‍ നിന്ന് മഴവെള്ളം നീക്കം ചെയ്തത്.
ദോഹ: ഖത്തറില്‍ ഞായറാഴ്ച അതിരാവിലെ മുതല്‍ രാത്രി വരെ വിവിധ സ്ഥലങ്ങളിലായി പെയ്ത മഴയില്‍ കെട്ടിക്കിടന്ന വെള്ളം അതിവേഗം നീക്കം ചെയ്ത് മുന്‍സിപ്പാലിറ്റ് മന്ത്രാലയം. തുടര്‍ച്ചയായി 36 മണിക്കൂര്‍ നടത്തിയ ശ്രമങ്ങളിലൂടെ 21 ലക്ഷം ഗാലൺ വെള്ളമാണ് പല സ്ഥലങ്ങളില്‍ നിന്നായി നീക്കം ചെയ്തത്.
ഞായറാഴ്ച പുലര്‍ച്ചെ മഴ തുടങ്ങിയതിന് പിന്നാലെ തന്നെ മഴവെള്ളം നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. പൊതുമരാമത്ത് വിഭാഗം, ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ വിവിധ സുരക്ഷ ഏജൻസികൾ എന്നിവയുമായി ചേർന്നാണ് ദൗത്യം പൂർത്തിയാക്കിയത്. ഞായറാഴ്ച തുടങ്ങിയ മഴവെള്ളം നീക്കുന്ന പ്രവര്‍ത്തനങ്ങള്‍ തിങ്കളാഴ്ച വൈകുന്നേരം ആറ് മണി വരെ തുടര്‍ന്നു. ഇതിനായി 82 ടാങ്കറുകൾ, 10 പമ്പുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപയോഗിച്ചു. ആകെ 406 റൗണ്ടുകളായാണ് വെള്ളം പൂര്‍ണമായും നീക്കിയത്. 219 ളം ജീവനക്കാർ സജീവമായി പ്രവർത്തിച്ചു. മന്ത്രാലയത്തിന്റെ 184 കാൾസെന്ററിലേക്ക് 94 അന്വേഷണങ്ങൾ മഴയുമായി ബന്ധപ്പെട്ട് ലഭിച്ചു.
Read Also - പള്ളികൾ വാണിജ്യ പരസ്യങ്ങൾക്കായി ഉപയോഗിക്കരുത്, വിലക്കേർപ്പെടുത്തി കുവൈത്ത് ഇസ്ലാമിക കാര്യ മന്ത്രാലയം
