രാജ്യത്ത് ആകെ രോഗം ഭേദമായവരുടെ എണ്ണം 57,694 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മൂന്ന് പേര്‍ കൂടി മരിച്ചു.

അബുദാബി: യുഎഇയില്‍ 210 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 64,312 ആയി. 123 പേര്‍ കൂടി രോഗമുക്തരായതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ആകെ രോഗം ഭേദമായവരുടെ എണ്ണം 57,694 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മൂന്ന് പേര്‍ കൂടി മരിച്ചു. 364 ആണ് ആകെ മരണസംഖ്യ. നിലവില്‍ 6,254 പേരാണ് ചികിത്സയിലുള്ളത്. അതേസമയം രാജ്യത്ത് 65,000ത്തിലധികം കൊവിഡ് പരിശോധനകള്‍ പുതുതായി നടത്തിയതായി മന്ത്രാലയം വ്യക്തമാക്കി. 

കൊവിഡ് പ്രതിസന്ധിക്കിടിയിലും സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഒമാനിലെ പ്രവാസികള്‍