40 അടിയുള്ള മൂന്ന് കണ്ടയ്‌നറുകളിലാക്കി അനധികൃതമായി രാജ്യത്തേക്ക് കൊണ്ടുവന്ന ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ തുറമുഖത്ത് നിന്ന് കസ്റ്റംസ് പിടിച്ചെടുത്തത് 22 ലക്ഷം ബാഗ് പുകയില ഉല്‍പ്പന്നങ്ങള്‍. ശുവൈഖ് തുറമുഖ കസ്റ്റംസ് അധികൃതരാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.

40 അടിയുള്ള മൂന്ന് കണ്ടയ്‌നറുകളിലാക്കി അനധികൃതമായി രാജ്യത്തേക്ക് കൊണ്ടുവന്ന ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. വിമാനത്താവളത്തിലും അതിര്‍ത്തി കവാടങ്ങളിലും കസ്റ്റംസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതിനായി പുതിയ സ്‌ക്രീനിങ് സംവിധാനങ്ങളും പ്രാബല്യത്തിലുണ്ട്. രാജ്യത്തേക്ക് നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ കടത്തുന്നതിനെതിരെ കസ്റ്റംസ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ കര്‍ശന മുന്നറിയിപ്പ് നല്‍കി. പിടിയിലാകുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona