ഓഫീസിലേക്ക് പോകാതെ ജാബിര്‍ ബ്രിഡ്ജിലേക്ക് വരികയും വാഹനം നിര്‍ത്തിയ ശേഷം വെള്ളത്തില്‍ ചാടി ആത്മഹത്യ ചെയ്യുകയുമായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ 22 വയസുകാരിയായ വിദേശ യുവതി ആത്മഹത്യ ചെയ്‍തു. ശൈഖ് ജാബിര്‍ അല്‍ അഹ്‍മദ് ബ്രിഡ്ജില്‍ കാര്‍ നിര്‍ത്തിയ ശേഷം പുറത്തിറങ്ങിയ ഇവര്‍ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. ഫയര്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് വിവരം ലഭിച്ചതനുസരിച്ച് പട്രോള്‍ ബോട്ടുകള്‍ സ്ഥലത്തെത്തി തെരച്ചില്‍ നടത്തി. മൃതദേഹം കണ്ടെടുത്ത് തുടര്‍ പരിശോധനകള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

ഓസ്‍ട്രേലിയന്‍ സ്വദേശിനിയായ ഇവര്‍ രാവിലെ വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്ക് പോകാനായാണ് കാറില്‍ പുറപ്പെട്ടത്. എന്നാല്‍ ഓഫീസിലേക്ക് പോകാതെ ജാബിര്‍ ബ്രിഡ്ജിലേക്ക് വരികയും വാഹനം നിര്‍ത്തിയ ശേഷം വെള്ളത്തില്‍ ചാടി ആത്മഹത്യ ചെയ്യുകയുമായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. ആത്മഹത്യ സംബന്ധിച്ച് ഒരു സൂചനയുമില്ലായിരുന്നുവെന്നും ആരോടും അസാധാരണമായി ഒന്നും സംസാരിച്ചിട്ടില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona