മരിച്ചയാള്‍ ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
മനാമ: ബഹ്റൈനിലുണ്ടായ ബൈക്ക് അപകടത്തില്‍ 22 വയസുകാരന്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ അല്‍ ലുസിയില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്‍തു. മരിച്ചയാള്‍ ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം അന്വേഷണം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
സൗദി അറേബ്യയില്‍ വന്യമൃഗങ്ങളെ വില്‍പന നടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍
റിയാദ്: സൗദി അറേബ്യയില്‍ വന്യമൃഗങ്ങളെ വില്‍പന നടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളടക്കം ഇയാളുടെ ശേഖരത്തിലുണ്ടായിരുന്നു. തായിഫില്‍ നിന്ന് സൗദി പൗരനെ അറസ്റ്റ് ചെയ്‍തതെന്ന് പരിസ്ഥിതി സുരക്ഷാ സേന അറിയിച്ചു.
പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് തുടര്‍ നടപടികള്‍ സ്വീകരിക്കാനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇയാള്‍ കൈവശം വെച്ചിരുന്ന മൃഗങ്ങളെ നാഷണല്‍ വൈല്‍ഡ് ലൈഫ് സെന്റര്‍ ഏറ്റെടുത്തു. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ വില്‍പനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് സൗദി അറേബ്യയില്‍ മൂന്ന് കോടി റിയാല്‍ വരെ പിഴയും പത്ത് വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്.
പരിസ്ഥിതിയെയും വന്യമൃഗങ്ങളെയും സംബന്ധിക്കുന്ന കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അധികൃതരെ വിവരമറിയിക്കണമെന്ന് പരിസ്ഥിതി സുരക്ഷാ സേന പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. മക്ക, റിയാദ് പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റ് പ്രവിശ്യകളില്‍ 999, 996 എന്നീ നമ്പറുകളിലുമാണ് വിവരം അറിയിക്കേണ്ടത്.
പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ചു
റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ചു. സൗദി തലസ്ഥാനമായ റിയാദിൽ നിന്ന് 250 കിലോമീറ്റര്‍ അകലെ അൽ - ഗാത്തിലാണ് മലപ്പുറം വള്ളിക്കുന്ന് ചേലേമ്പ്ര സ്വദേശി പുല്ലിപറമ്പ് നമ്പലക്കണ്ടി അബ്ദുല്ല (48) മരിച്ചത്. ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്.
കുടുംബം സൗദിയിൽ ഒപ്പമുണ്ട്. പരതേനായ അലവിയാണ് പിതാവ്. മാതാവ്: കുഞ്ഞി പാത്തുമ്മ (പരേത). ഭാര്യ - സൗദ, മക്കൾ - മുർഷിദ് അലി ഖാൻ, അസ്‌കാൻ മുഹ്സിൻ അൻജൂം, ശഹല ഷെറിൻ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മരുമകന്‍ ശിഹാബിനെ സഹായിക്കാൻ അൽഗാത്ത് കെ.എം.സി.സി ഭാരവാഹികളായ നാസർ മണ്ണാര്‍ക്കാട്, ബാബു പാലക്കാട്, അയ്യൂബ് കാവനൂർ, മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ഇസ്ഹാഖ് താനൂർ, ജാഫർ ഹുദവി എന്നിവർ രംഗത്തുണ്ട്. മൃതദേഹം അൽ - ഗാത്തിൽ ഖബറടക്കും.
Read also: ചികിത്സക്ക് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ ഫലം കാണുന്നതിന് മുമ്പേ ഷാജി രമേശ് യാത്രയായി
