മനാമ: ബഹ്‌റൈനില്‍ കൊവിഡ് പോസിറ്റീവായ 22കാരിയില്‍ നിന്ന് രോഗം ബാധിച്ചത് 11 പേര്‍ക്ക്. രണ്ട് വീടുകളില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്കാണ് സ്വദേശി യുവതിയില്‍ നിന്ന് രോഗം പകര്‍ന്നത്.

ആരോഗ്യ മന്ത്രാലയത്തിന്റെ സമ്പര്‍ക്ക പരിശോധനാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്‍പ്പെട്ടിട്ടുള്ളത്. രോഗം ബാധിച്ച എല്ലാവരും യുവതിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. ഈ ആഴ്ച 5,146 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 3,184 പേര്‍ സ്വദേശികളും 1,962പേര്‍ പ്രവാസികളുമാണ്. പ്രതിവാര ശരാശരി കൊവിഡ് കേസുകളുടെ എണ്ണം  673 ല്‍ നിന്ന്  735 ആയി ഉയര്‍ന്നു.