രാവിലെ 7.35ഓടെയാണ് അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ഫുജൈറ സിവില്‍ ഡിഫന്‍സ് അറിയിച്ചു.
ഫുജൈറ: ഫുജൈറയില്‍ രാവിലെയുണ്ടായ തീപിടുത്തത്തില്‍ 23 കാരവനുകള്‍ കത്തിനശിച്ചു. സ്ഥലത്തുണ്ടായിരുന്ന 225 തൊഴിലാളികളെ സുരക്ഷിതമായി രക്ഷപെടുത്തിയെന്ന് അധികൃതര്‍ അറിയിച്ചു. അടുത്തുണ്ടായിരുന്ന 97 കാരവനുകളിലേക്ക് കൂടി തീപടരാതെ നിയന്ത്രിക്കാനായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
രാവിലെ 7.35ഓടെയാണ് അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ഫുജൈറ സിവില്‍ ഡിഫന്‍സ് അറിയിച്ചു. തുടര്‍ന്ന് അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. തീപിടുത്തത്തിന്റെ കാരണം മനസിലാക്കാന്‍ പരിശോധനകള്‍ പുരോഗമിക്കുകയാണ്. വന്‍തുകയുടെ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഗോഡൗണുകളിലും സമാന സ്വഭാവത്തില്‍ സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലങ്ങളിലും മതിയായ സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
