Asianet News MalayalamAsianet News Malayalam

എക്‌സ്‌പോ 2020: ഒരു മാസത്തിനിടെ 23.5 ലക്ഷം സന്ദര്‍ശകര്‍

ഇന്ത്യ, ജര്‍മ്മനി, ഫ്രാന്‍സ്, സൗദി അറേബ്യ,യുകെ എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതലായും സന്ദര്‍ശകരെത്തിയത്. നിരവധി പേര്‍ എക്‌സ്‌പോ നഗരി ഒന്നിലേറെ തവണ സന്ദര്‍ശിച്ചു. സീസണ്‍ പാസ് സ്വന്തമാക്കിയവരാണ് 53 ശതമാനം പേരും.

23.5 lakhs people visited expo 2020
Author
Dubai - United Arab Emirates, First Published Nov 1, 2021, 11:00 PM IST

ദുബൈ: എക്‌സ്‌പോ 2020 ദുബൈ (Expo 2020 Dubai)ഒരു മാസം പിന്നിടുമ്പോള്‍ സന്ദര്‍ശകരുടെ(visitors) എണ്ണം 23.5 ലക്ഷം ആയി. എക്‌സ്‌പോ സംഘാടകര്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഒക്ടോബര്‍ ഒന്നു മുതല്‍ 31 വരെയുള്ള കാലയളവില്‍ 2,350,868 പേര്‍ എക്‌സ്‌പോ നഗരി സന്ദര്‍ശിച്ചതായാണ് കണക്കുകള്‍. 

സന്ദര്‍ശകരില്‍ 17 ശതമാനം പേരും വിദേശത്ത് നിന്ന് എത്തിയവരാണ്. 18 വയസ്സില്‍ താഴെയുള്ളവരായിരുന്നു 28 ശതമാനവും. എക്‌സ്‌പോ സ്‌കൂള്‍ പ്രോഗ്രാം സജീവമാകുന്നതോടെ വിദ്യാര്‍ത്ഥികളുടെ എണ്ണം വരും ദിവസങ്ങളില്‍ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. ഇന്ത്യ, ജര്‍മ്മനി, ഫ്രാന്‍സ്, സൗദി അറേബ്യ,യുകെ എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതലായും സന്ദര്‍ശകരെത്തിയത്. നിരവധി പേര്‍ എക്‌സ്‌പോ നഗരി ഒന്നിലേറെ തവണ സന്ദര്‍ശിച്ചു. സീസണ്‍ പാസ് സ്വന്തമാക്കിയവരാണ് 53 ശതമാനം പേരും. 20 ശതമാനമാണ് വണ്‍ ഡേ ടിക്കറ്റില്‍ എക്‌സ്‌പോയിലെത്തിയത്. 27 ശതമാനം പേര്‍ ഒന്നിലേറെ തവണ എക്‌സ്‌പോ സന്ദര്‍ശിച്ചു. 1,938 സര്‍ക്കാര്‍ പ്രതിനിധികള്‍ എക്‌സ്‌പോയിലെത്തി. പ്രസിഡന്റുമാര്‍, പ്രധാനമന്ത്രിമാര്‍, മറ്റ് മന്ത്രിമാര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, സംസ്ഥാനങ്ങളുടെ തലവന്‍മാര്‍ എന്നിവരുള്‍പ്പെടെയാണിത്. യുഎഇ ദേശീയ ദിനവും അവധി ദിവസങ്ങളും കൂടി എത്തുന്നതോടെ സന്ദര്‍ശകരുടെ എണ്ണം കുത്തനെ ഉയരും. 

വേള്‍ഡ് എക്‌സ്‌പോ 2030ന് ആതിഥേയത്വം വഹിക്കാന്‍ അപേക്ഷ നല്‍കി സൗദി അറേബ്യ

ഇന്ത്യന്‍ പവലിയനില്‍ 25 ദിവസത്തിനിടെ 128,000ത്തിലേറെ പേര്‍ ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചതായി കേന്ദ്ര വാണിജ്യ -വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചിരുന്നു. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച എക്‌സ്‌പോയിലെ ഇന്ത്യന്‍ പവലിയനില്‍ മൂന്ന് ആഴ്ചക്കിടെ ഒരു ലക്ഷം സന്ദര്‍ശകരെത്തിയതായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ വ്യക്തമാക്കി. എല്ലാ തിങ്കളാഴ്ചയുമാണ് എക്‌സ്‌പോ സന്ദര്‍ശകരുടെ കണക്ക് പുറത്തുവിടുന്നത്. പവലിയന്‍ തിരിച്ചുള്ള കണക്കുകള്‍ അതത് പവലിയനുകളാണ് പ്രഖ്യാപിക്കുന്നത്.

 

Follow Us:
Download App:
  • android
  • ios