Asianet News MalayalamAsianet News Malayalam

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 231 പേര്‍ക്കെതിരെ നടപടി

പിടിയിലായവരില്‍ 202 പേരും പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാതിരുന്നതിന് 27 പേരെ പിടികൂടി. 

231 people caught violating Covid precautionary measures in Qatar
Author
Doha, First Published Jul 18, 2021, 7:54 PM IST

ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം 231 പേരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിയമ ലംഘനങ്ങള്‍ക്ക് പിടികൂടിയതെന്ന് അധികൃതര്‍ വെളിപ്പെടുത്തി.

പിടിയിലായവരില്‍ 202 പേരും പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാതിരുന്നതിന് 27 പേരെ പിടികൂടി. മൊബൈല്‍ ഫോണുകളില്‍ ഇഹ്‍തിറാസ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരുന്നതിനാണ് രണ്ട് പേര്‍ക്കെതിരെ നടപടിയെടുത്തതെന്നും അധികൃതര്‍ അറിയിച്ചു. പിടിയിലാവുന്നവരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയാണ് ചെയ്യുന്നത്. ഇതുവരെ ഇത്തരത്തില്‍ കൊവിഡ് നിയമലംഘനങ്ങളുടെ പേരില്‍ ആയിരക്കണക്കിന് പേരെ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios