അതേസമയം രാജ്യത്ത്  ഫൈസര്‍ ബയോഎന്‍ടെക് വാക്സിന്‍ 12നും 15നും ഇടയില്‍ പ്രായമുള്ളവരില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി. 

അബുദാബി: യുഎഇയില്‍ കൊവിഡിനെതിരായ 1.14 കോടി വാക്സിന്‍ ഡോസുകള്‍ നല്‍കിക്കഴിഞ്ഞതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 23,115 പേര്‍ക്ക് വാക്സിന്‍ നല്‍കിയിട്ടുണ്ട്. 100 പേര്‍ക്ക് 115 ഡോസ് എന്ന നിരക്കിലാണ് രാജ്യത്തെ വാക്സിനേഷന്‍ നില.

അതേസമയം രാജ്യത്ത് ഫൈസര്‍ ബയോഎന്‍ടെക് വാക്സിന്‍ 12നും 15നും ഇടയില്‍ പ്രായമുള്ളവരില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കും കര്‍ശന വിലയിരുത്തലുകള്‍ക്കും ശേഷമാണ് അനുമതി നല്‍കിയതെന്ന് മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൗമാര പ്രായക്കാര്‍ക്കും വാക്സിന്‍ ലഭ്യമാവുകയാണ്. മുതിര്‍ന്നവര്‍ക്ക് എല്ലാവര്‍ക്കും ഈ വര്‍ഷം അവസാനത്തോടെ വാക്സിന്‍ ലഭ്യമാക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.