24 മണിക്കൂറിനിടെ യുഎഇയില്‍ കൊവിഡ് ബാധിച്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 356 ആണ് ആകെ മരണസംഖ്യ.

അബുദാബി: യുഎഇയില്‍ 239 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 62,300 ആയി. 230 പേര്‍ കൂടി രോഗമുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 56,245 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ യുഎഇയില്‍ കൊവിഡ് ബാധിച്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 356 ആണ് ആകെ മരണസംഖ്യ. 5,699 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 63,792 കൊവിഡ് പരിശോധനകളാണ് അധികമായി നടത്തിയിട്ടുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അബുദാബിയില്‍ ബഹുനില കെട്ടിടത്തില്‍ തീപ്പിടുത്തം
ഒമാനില്‍ കൊവിഡ് ഭേദമാകുന്നവരുടെ എണ്ണം ഉയരുന്നു; 90 ശതമാനത്തിലധികം പേര്‍ക്ക് രോഗമുക്തി