അഗ്നിബാധയെ തുടര്‍ന്ന് നിരവധി പേര്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.

അബുദാബി: അബുദാബിയിലെ അല്‍ നഹ്യാന്‍ ക്യാമ്പ് ഏരിയയിലെ ബഹുനില കെട്ടിടത്തില്‍ തീപ്പിടുത്തം. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ഉണ്ടായ തീപ്പിടുത്തം തക്കസമയത്തെ ഇടപെടല്‍ മൂലം അഗ്നിശമന സേന പൂര്‍ണമായും നിയന്ത്രിച്ചതായി അബുദാബി സിവില്‍ ഡിഫന്‍സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

അഗ്നിബാധയെ തുടര്‍ന്ന് നിരവധി പേര്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. അല്‍ മമോറ ഡിസ്ട്രിക്റ്റിലെ അല്‍ മര്‍വു സ്ട്രീറ്റിലെ കെട്ടിടത്തിന്റെ ഏഴാം നിലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വലിയ ശബ്ദമുണ്ടായതായും അഗ്നിബാധ ഉണ്ടായെന്നും അല്‍ നഹ്യാന്‍ പ്രദേശവാസികള്‍ റിപ്പോര്‍ട്ട് ചെയ്തു. അബുദാബി പൊലീസ് സംഭവസ്ഥലത്തെത്തി കെട്ടിടത്തിലുള്ളവരെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കി. അഗ്നിബാധ സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്. 

അവസാന നിമിഷം യാത്ര മാറ്റി വെച്ചു; ഏഴു മാസം ഗര്‍ഭിണിയായ ജസ്‍‍ലീനയ്ക്കിത് രണ്ടാം ജന്മം