ന്യൂസ് ലാൻഡ് സംയുക്ത ടാസ്ക് ഫോഴ്സിന്റെ സഹകരണത്തോടെയാണ് കപ്പലിൽ നിന്നും മയക്കുമരുന്നുകൾ പിടിച്ചെടുത്തത്
മനാമ : അറേബ്യൻ സമുദ്രം വഴി വൻ തോതിൽ ലഹരിമരുന്ന് വസ്തുക്കൾ കടത്താനുള്ള ശ്രമം ബഹ്റൈൻ ആസ്ഥാനമായുള്ള സംയുക്ത ടാസ്ക് ഫോഴ്സ് തടഞ്ഞു. 2400 കിലോ ഹാഷിഷ് ആണ് കപ്പലിൽ നിന്നും പിടികൂടിയത്. എന്നാൽ, ഏത് രാജ്യത്തു നിന്നുള്ള കപ്പൽ ആണെന്നത് വ്യക്തമല്ല. ന്യൂസ് ലാൻഡ് സംയുക്ത ടാസ്ക് ഫോഴ്സിന്റെ സഹകരണത്തോടെയാണ് കപ്പലിൽ നിന്നും മയക്കുമരുന്നുകൾ പിടിച്ചെടുത്തത്. ലഹരി വസ്തുക്കളുടെ ഭാരം തിട്ടപ്പെടുത്തിയ ശേഷം ശരിയായ രീതിയിൽ ഇവ നിർമാർജ്ജനം ചെയ്തെന്ന് അധികൃതർ പറഞ്ഞു. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും അനധികൃത പ്രവർത്തനങ്ങൾ തടയുന്നതിനുമായി ഇനിയും സംയുക്ത ശ്രമങ്ങൾ ഉണ്ടാകുമെന്ന് സംയുക്ത ടാസ്ക് ഫോഴ്സ് അധികൃതർ അറിയിച്ചു.
read more : ഈ രക്ത ഗ്രൂപ്പുകൾ ആവശ്യം, അടിയന്തിര രക്തദാനം നടത്തണമെന്ന് ഒമാനിലെ സെൻട്രൽ ബ്ലഡ് ബാങ്ക്
