ഒ നെ​ഗറ്റീവ്, എ നെ​ഗറ്റീവ്, ബി നെ​ഗറ്റീവ്, എബി നെ​ഗറ്റീവ് തുടങ്ങിയ ​ഗ്രൂപ്പുകളിൽപ്പെട്ട രക്തമാണ് അടിയന്തിരമായി ലഭിക്കേണ്ടത്.

മസ്കത്ത് : ബൗഷർ വിലായത്തിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ നിരവധി ​ഗ്രൂപ്പുകളിലുള്ള രക്തം ആവശ്യമുണ്ടെന്ന് റിപ്പോർ‍ട്ട് ചെയ്തു. രക്തദാതാക്കൾ അടിയന്തിരമായി രക്തം ദാനം ചെയ്യണമെന്ന് ബ്ലഡ് ബാങ്ക് അറിയിച്ചു. ഒ നെ​ഗറ്റീവ്, എ നെ​ഗറ്റീവ്, ബി നെ​ഗറ്റീവ്, എബി നെ​ഗറ്റീവ് തുടങ്ങിയ ​ഗ്രൂപ്പുകളിൽപ്പെട്ട രക്തമാണ് അടിയന്തിരമായി ലഭിക്കേണ്ടത്. എ പോസിറ്റിവ്, എബി പോസിറ്റിവ് തുടങ്ങിയ ​ഗ്രൂപ്പുകളിൽപ്പെട്ട രക്തത്തിനും ​ഗണ്യമായ ക്ഷാമം നേരിടുന്നുണ്ട്. 

read more : ഒമാനിലെ വീട്ടിൽ കണ്ടെത്തിയ റെഡ് ഫോക്സിനെ കാട്ടിലേക്കയച്ചു

അടിയന്തിരമായി രക്തം ആവശ്യമുള്ള രോ​ഗികൾക്ക് പോലും രക്തം നൽകുന്നതിൽ കടുത്ത വെല്ലുവിളി നേരിടുകയാണ്. ശനിയാഴ്ച മുതൽ വ്യഴാഴ്ച വരെ രാവിലെ 8 മണി മുതൽ രാത്രി എട്ടു വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 8 മണി മുതൽ ഉച്ചക്ക് 2 മണി വരെയും രക്ത ദാതാക്കൾക്ക് രക്തം നൽകുന്നതിനായി കേന്ദ്രം സന്ദർശിക്കാവുന്നതാണ്.