Asianet News MalayalamAsianet News Malayalam

പ്രവാസികളുടെ പെൺമക്കൾക്ക് 25 ലക്ഷം രൂപയുടെ സ്‍കോളർഷിപ്പ്

പ്രമുഖ വനിതാ സംരംഭക ഹസീന നിഷാദിന്റെ നേതൃത്വത്തിൽ ബിരുദ പഠനത്തിന് ഒരുലക്ഷം രൂപ വീതമുള്ള സ്കോളർഷിപ്പാണ് നൽകുന്നത്. 

25 scholarships worth One lakh rupees each announced for daughters of UAE expatriates
Author
First Published Jan 10, 2023, 11:25 PM IST

ദുബൈ: യുഎഇയിൽ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന പ്രവാസികളിൽ നിന്നും ഏറ്റവും അർഹരായ 25 പേരുടെ പെൺ മക്കൾക്ക് സ്‍കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് പ്രവാസി ദമ്പതികള്‍. പ്രമുഖ വനിതാ സംരംഭക ഹസീന നിഷാദിന്റെ നേതൃത്വത്തിൽ ബിരുദ പഠനത്തിന് ഒരുലക്ഷം രൂപ വീതമുള്ള സ്കോളർഷിപ്പാണ് നൽകുന്നത്. 

നിലവിൽ പ്ലസ്ടു ക്ലാസിൽ പഠിച്ചു കൊണ്ടിരിക്കുന്ന പെൺകുട്ടികളുള്ള രക്ഷിതാക്കൾക്ക് ഈ സ്കോളർഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്. യുഎഇയിലുള്ള പ്രവാസികളെയാണ് പരിഗണിക്കുന്നത്. അപേക്ഷകർ 050 906 7778 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുമ്പോൾ ലഭിക്കുന്ന ചോദ്യാവലിക്കുള്ള മറുപടി,  ഒരു വിദഗ്ധ സംഘത്തിന്റെ മേൽനോട്ടത്തിൽ കൃത്യമായി പരിശോധിച്ചാണ് അർഹരായ 25 പേരെ തെരഞ്ഞെടുക്കുന്നത്. രക്ഷിതാവിനും, മകൾക്കും അപേക്ഷിക്കാവുന്നതാണ്. 
25 scholarships worth One lakh rupees each announced for daughters of UAE expatriates

അപേക്ഷിക്കേണ്ട അവസാന തീയ്യതി 2023 ഫെബ്രുവരി 15 ആണ്. മാർച്ച് എട്ടിന് വനിതാ ദിനത്തിൽ നടക്കുന്ന ചടങ്ങിൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്യുമെന്ന് വേൾഡ് സ്റ്റാർ ഹോൾഡിങ്സിന്റെ എംഡിയായ ഹസീന നിഷാദും, ചെയർമാൻ നിഷാദ് ഹുസൈനും അറിയിച്ചു.

Read also: മകനെ സ്‍കൂളില്‍ വിടാന്‍ പോയ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

Follow Us:
Download App:
  • android
  • ios