ഫൈസര്‍ വാക്‌സിന്‍ ഫലപ്രദമാണെന്നാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കുവൈത്ത് സിറ്റി: ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിന്റെ 25-ാമത് ബാച്ച് ഞായറാഴ്ച കുവൈത്തിലെത്തും. വാക്‌സിന്‍ ഒരു ലക്ഷം ഡോസ് കൂടിയാണ് എത്തുക. എല്ലാ ആഴ്ചയിലും കുവൈത്തിലേക്ക് ഫൈസര്‍ വാക്‌സിന്‍ ഷിപ്പ്‌മെന്റുണ്ട്.

ഫൈസര്‍ വാക്‌സിന്‍ ഫലപ്രദമാണെന്നാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുവൈത്തില്‍ 12 വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ളവരുടെ വാക്‌സിനേഷന്‍ ആരംഭിക്കാനിരിക്കുകയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona