വാഹനം ഓടിക്കുന്നതിനിടെ ഏതാനും നിമിഷം ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു. നിയന്ത്രണം നഷ്ടമായ കാര്‍ മണല്‍ കുന്നിലേക്ക് ഇടിച്ചുകയറി പലതവണ തലകീഴായി മറിയുകയായിരുന്നു. 

ഷാര്‍ജ: വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയ 26 വയസുകാരന്‍ ദാരുണമായി മരണപ്പെട്ടു. ദൈത്-ഷാര്‍ജ റോഡില്‍ ബ്രിഡ്ജ് 10ന് സമീപത്തായിരുന്നു അപകടം.

Add Asianetnews as a Preferred SourcegooglePreferred

വാഹനം ഓടിക്കുന്നതിനിടെ ഏതാനും നിമിഷം ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു. നിയന്ത്രണം നഷ്ടമായ കാര്‍ മണല്‍ കുന്നിലേക്ക് ഇടിച്ചുകയറി പലതവണ തലകീഴായി മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തുമ്പോള്‍ തന്നെ തലയ്ക്ക് ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നും കടുത്ത രക്തസ്രാവമുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധ തെറ്റുന്ന മറ്റ് കാര്യങ്ങളില്‍ ഏര്‍പ്പെടരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.