ഖുര്‍ഫുക്കാനിലെ വീട്ടില്‍ നിന്നാണ് ഇയാളെ കാണാതായിരുന്നത്. അന്വേഷണം നടന്നുവരുന്നതിനിടെ ഫുജൈറയിലെ പര്‍വ്വത പ്രദേശത്ത് നിന്നാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്.

ഫുജൈറ: യുഎഇയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 26 വയസുകാരനായ യുഎഇ പൗരന്റെ മൃതദേഹമാണ് ബുധനാഴ്ച രാത്രി കണ്ടെത്തിയതായി ഫുജൈറ പൊലീസ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഖുര്‍ഫുക്കാനിലെ വീട്ടില്‍ നിന്നാണ് ഇയാളെ കാണാതായിരുന്നത്. അന്വേഷണം നടന്നുവരുന്നതിനിടെ ഫുജൈറയിലെ പര്‍വ്വത പ്രദേശത്ത് നിന്നാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അസ്വഭാവികമായി ഒന്നും നടന്നതിന്റെ ലക്ഷണങ്ങള്‍ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ഫുജൈറ പൊലീസ് അറിയിച്ചു.

View post on Instagram