Asianet News MalayalamAsianet News Malayalam

ഒമാനിൽ 27 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു: 905 പേർക്ക് കൂടി രോഗം

രാജ്യത്ത് ഇതുവരെ കൊവിഡ്  സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,23,484  ആയി. ആകെ 1418  പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 1107 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. 

27 new covid deaths in Oman reported on Sunday with 905 new infections
Author
Muscat, First Published Nov 29, 2020, 3:55 PM IST

മസ്‍കത്ത്: ഒമാനിൽ 27 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 905 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. ദേശിയ ദിന അവധിക്ക് പുറമെ വാരാന്ത്യ ദിവസങ്ങളിലെ കൂടി  കണക്കുകൾ ഒരുമിച്ചാണ് ഇന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്.

രാജ്യത്ത് ഇതുവരെ കൊവിഡ്  സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,23,484  ആയി. ആകെ 1418  പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 1107 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 1,14,963  പേർ രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോൾ 93 .1 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21  പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ 218 പേർ  ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇവരിൽ 107 പേർ ഗുരുതരാവസ്ഥയിലാണ്.

Follow Us:
Download App:
  • android
  • ios