Asianet News MalayalamAsianet News Malayalam

നൈറ്റ്ക്ലബ്ബിൽ വാക്കേറ്റം; സ്ത്രീയുടെ വിരൽ കടിച്ചുമുറിച്ച് 28കാരി, അറ്റുപോയ വിരലുമായി ആശുപത്രിയിൽ, കോടതി വിധി

വാക്കേറ്റം കയ്യാങ്കളിയിലേക്ക് മാറുകയും യുവതി സ്ത്രീയുടെ വിരല്‍ കടിച്ചുമുറിക്കുകയുമായിരുന്നു. 

28 year old woman sentenced to three years in prison for bitting off womans finger during club brawl
Author
First Published Aug 13, 2024, 1:23 PM IST | Last Updated Aug 13, 2024, 1:52 PM IST

മനാമ: നൈറ്റ് ക്ലബ്ബിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ സ്ത്രീയുടെ വിരല്‍ കടിച്ചുമുറിച്ച പ്രവാസി വനിതയ്ക്ക് മൂന്നു വര്‍ഷം തടവ് വിധിച്ച് കോടതി. ബഹ്റൈനിലാണ് സംഭവം. ഹോട്ടലിലെ നൈറ്റ് ക്ലബ്ബില്‍ ലേഡീസ് റൂമില്‍ വെച്ചാണ് 28കാരിയായ മോറോക്കന്‍ സ്വദേശി സ്ത്രീയുടെ വിരല്‍ കടിച്ചു മുറിച്ചത്.

ഈ വര്‍ഷം ഏപ്രിലില്‍ ജുഫയറിലെ ഹോട്ടലിനോട് ചേര്‍ന്നുള്ള ക്ലബ്ബിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വാക്കുതര്‍ക്കത്തിനിടെയാണ് യുവതി സ്ത്രീയുടെ വിരല്‍ കടിച്ചുമുറിച്ചത്. ഒടുവില്‍ നൈജീരിയക്കാരിയായ വനിതാ സെക്യൂരിറ്റി ഗാര്‍ഡ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. സെക്യൂരിറ്റി ഗാര്‍ഡ് എത്തിയപ്പോള്‍ ബാത്ത്റൂമിലെ നിലത്ത് രക്തം ഒഴുകുന്നതാണ് കണ്ടത്. രക്തത്തില്‍ കുളിച്ച കയ്യുമായി സ്ത്രീ നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് പരിക്കേറ്റ സ്ത്രീയ്ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കുകയും ഉടന്‍ തന്നെ എമര്‍ജന്‍സി സര്‍വീസില്‍ വിവരം അറിയിച്ച് ചികിത്സക്കായി മാറ്റുകയുമായിരുന്നു. വനിതാ സെക്യൂരിറ്റി ഗാര്‍ഡ് തന്നെ ബാത്ത്റൂമില്‍ വീണ രക്തം വൃത്തിയാക്കി. 

Read Also -  ആകാശത്തുവെച്ച് എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനത്തിന്‍റെ വാതില്‍ തുറക്കാന്‍ ശ്രമം; മലയാളി യുവാവിന് 'പണി കിട്ടി'

അറ്റുപോയ വിരലുമായി ഇരയെ ആശുപത്രിയിലാക്കി. ചെറുവിരലിന്‍റെ ഒരു ഭാഗം ഛേദിക്കപ്പെട്ടതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്ന് കേസ് കോടതിയിലെത്തുകയും പ്രതിയുടെ പങ്ക് വ്യക്തമാകുകയുമായിരുന്നു. പ്രതിയുടെ പങ്ക് തെളിഞ്ഞതോടെ കോടതി മൂന്ന് വര്‍ഷം തടവ് വിധിക്കുകയായിരുന്നു. 

https://www.youtube.com/watch?v=Ko18SgceYX8


 

Latest Videos
Follow Us:
Download App:
  • android
  • ios