വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരികയായിരുന്നു എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം. 

ദമ്മാം: പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മലയാളി യുവാവിനെതിരെ കേസ്. കാസര്‍കോട് ബോവിക്കാനം സ്വദേശി ടി സുധീഷിനെതിരെ (36) എയര്‍പോര്‍ട്ട് പൊലീസാണ് കേസെടുത്തത്. 

ദമ്മാമില്‍ നിന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്ന വിമാനത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. ആകാശത്ത് വെച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ പിന്നിലെ എക്സിറ്റ് വാതില്‍ തുറക്കാന്‍ ശ്രമിച്ച് വിമാനത്തിന്‍റെ സുരക്ഷയെ അപകടത്തിലാക്കിയെന്നാണ് യുവാവിനെതിരെ എയർ ഇന്ത്യ എക്സ്പ്രസ് പ്രതിനിധിയുടെ പരാതി. തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്ത ശേഷം യുവാവിനെ സ്റ്റേഷനില്‍ ഹാജരാക്കി. 

Read Also -  നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വംശജ; മലയാളികൾക്ക് അഭിമാനം, കണ്ണൂരുകാരിക്ക് മിസിസ് കാനഡ എര്‍ത്ത് കിരീടം

എയർപോർട്ടിലെ ബാഗേജ് കറൗസലിൽ കുടുങ്ങി സ്ത്രീക്ക് ദാരുണാന്ത്യം

ചിക്കാഗോ: വിമാനത്താവളത്തിലെ ബാഗേജ് കറൗസലില്‍ കുടുങ്ങി സ്ത്രീക്ക് ദാരുണാന്ത്യം. ചിക്കാഗോ ഒ ഹയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം ഉണ്ടായത്. വ്യാഴാഴ്ചയായിരുന്നു സംഭവം.

ബാഗേജ് കറൗസലില്‍ സ്ത്രീയുടെ വസ്ത്രം കുടുങ്ങി. തുടര്‍ന്ന് സ്ത്രീ മെഷീനിലേക്ക് വലിച്ചിടപ്പെടുകയായിരുന്നു. 57കാരിയാണ് മരിച്ചത്. രാവിലെ 7.45 ഓടെയാണ് സംഭവം ഉണ്ടായത്. ഉടന്‍ തന്നെ ടെര്‍മിനല്‍ 5ലേക്ക് അടിയന്തര സര്‍വീസുകള്‍ ഓടിയെത്തി. സ്ഥലത്തെത്തിയ അഗ്നിശമന സേന ബാഗേജുകള്‍ കൈമാറ്റം നടത്തുന്ന കണ്‍വേയര്‍ ബെല്‍റ്റ് സംവിധാനത്തില്‍ സ്ത്രീയെ കുടുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

സ്ത്രീയെ പുറത്തെടുത്ത് സ്ഥലത്ത് വെച്ച് തന്നെ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുലര്‍ച്ചെ 2.27ഓടെയാണ് ഈ സ്ത്രീ നിയന്ത്രണ മേഖലയില്‍ പ്രവേശിച്ചതെന്ന് നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് അറിയിച്ചു. സംഭവത്തില്‍ ചിക്കാഗോ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം