അബുദാബി: യുഎഇയില്‍ ഇന്ന് 289 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 469 പേര്‍ രോഗമുക്തരായി. 46,000 പരിശോധനകളാണ് അധികമായി നടത്തിയത്.

ഒരു മരണം കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്‌തെന്നും ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്തെ ആകെ മരണസംഖ്യ 338 ആയെന്നും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 56,711 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 48,917 പേരാണ് ആകെ രോഗമുക്തരായത്.

ഒമാനില്‍ കൊവിഡ് ബാധിച്ച് പത്ത് പേര്‍ കൂടി മരിച്ചു; മരണസംഖ്യ 300 കടന്നു

കൊവിഡിനെതിരെയുള്ള റഷ്യന്‍ വാക്‌സിന്‍ സൗദിയിലും പരീക്ഷിക്കുമെന്ന് റിപ്പോര്‍ട്ട്