'തോന്നിയ പോലെ' വണ്ടി തിരിച്ചാൽ 'പണി കിട്ടും'; ശക്തമായ നിരീക്ഷണം, ഇതുവരെ 29,463 പേർക്ക് പിഴ ചുമത്തി
നിയമവിരുദ്ധമായി വാഹനങ്ങൾ ടേൺ ചെയ്തതിലൂടെ ഉണ്ടായ അപകടങ്ങളിൽ ആറുപേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.

ദുബൈ: നിയമം ലംഘിച്ച് നിശ്ചയിച്ച സ്ഥലങ്ങളിൽ കൂടിയല്ലാതെ വാഹനങ്ങൾ തിരിച്ചാൽ കർശന നടപടി. മുന്നറിയിപ്പ് നൽകി ദുബൈ പൊലീസ്. നിയമവിരുദ്ധമായി വാഹനങ്ങൾ ടേൺ ചെയ്തതിലൂടെ ഉണ്ടായ അപകടങ്ങളിൽ ആറുപേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
29,463 പേർക്ക് ഇതിനകം പിഴ ചുമത്തിയിട്ടുണ്ട്. പൊലീസിന്റെ സ്മാർട്ട് ട്രാഫിക് സംവിധാനം വഴി വാഹനങ്ങൾ തിരിക്കുമ്പോഴുള്ള നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും നിയമം പാലിക്കാത്തത് മൂലമുണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. നിരവധി നിയമലംഘനങ്ങളാണ് ദുബൈ പൊലീസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലുള്ളത്. യുഎഇയിലെ ട്രാഫിക് നിയമ പ്രകാരം തെറ്റായ ടേണിങ് നടത്തുന്ന ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ.
Read Also - പ്രവാസികളുടെ 'നടുവൊടിച്ച്' വാടക വര്‍ധന; താഴ്ന്ന വരുമാനക്കാരുടെ കീശ കാലിയാകും! ശമ്പളത്തിന്‍റെ 30 ശതമാനം വാടക
ഗാസയിൽ പരിക്കേറ്റവരെ ചികിത്സിക്കാൻ ആരോഗ്യ പ്രവർത്തകരെ ക്ഷണിച്ച് യുഎഇ; ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
ദുബൈ: ഗാസയിൽ പരിക്കേറ്റ പലസ്തീനികളെ ചികിത്സിക്കാൻ താൽപ്പര്യമുള്ള ആരോഗ്യപ്രവർത്തകർക്കായി യുഎഇയിൽ രജിസ്ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങിയതായി ആരോഗ്യവകുപ്പ് വെള്ളിയാഴ്ച അറിയിച്ചു. സോഷ്യൽ മീഡിയയിലും അധികൃതർ രജിസ്ട്രേഷൻ ലിങ്ക് പങ്കുവെച്ചിട്ടുണ്ട്.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ച ഗാലന്റ് നൈറ്റ്-3 ഓപ്പറേഷന്റെ ഭാഗമായി യുഎഇ ഗാസയിൽ ഫീൽഡ് ആശുപത്രി സ്ഥാപിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ആരോഗ്യപ്രവർത്തകരെ ക്ഷണിക്കുന്നത്. പേര്, ഫോൺ നമ്പർ, എമിറേറ്റ്സ് ഐഡി എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ നൽകണം. ഗാസയിലാണോ ഈജിപ്തിലാണോ അല്ലെങ്കിൽ രണ്ട് സ്ഥലങ്ങളിലുമാണോ സർവീസ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...