Asianet News MalayalamAsianet News Malayalam

95-ാമത് മഹ്‍സൂസ് നറുക്കെടുപ്പില്‍ 1,000,000 ദിര്‍ഹത്തിന് അവകാശികളായവരില്‍ മൂന്ന് എമിറാത്തികളും

  • ഇതുവരെ 6000 യുഎഇ പൗരന്മാരാണ് മഹ്‍സൂസില്‍ വിജയികളായിട്ടുള്ളത്.
     
3 Emiratis among winners of AED 1000000 at the 95th Mahzooz Draw
Author
First Published Sep 28, 2022, 3:50 PM IST

ദുബൈ: മഹ്‍സൂസിന്റെ  95-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ വലിയ വിജയം സ്വന്തമാക്കി മൂന്ന് യുഎഇ പൗരന്മാര്‍. 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുക്കുക വഴി 45,454 ദിര്‍ഹം വീതം സ്വന്തമാക്കിയവരിലാണ് ഇവര്‍ ഉള്‍പ്പെട്ടത്.

കഴിഞ്ഞ കുറേ മാസങ്ങളിലായി മഹ്‍സൂസ് നറുക്കെടുപ്പുകളില്‍ എമിറാത്തികളുടെ പങ്കാളിത്തം വര്‍ദ്ധിച്ചുവരികയാണ്. എല്ലാ ആഴ്ചയും ഓരോ യുഎഇ പൗരന്മാരെങ്കിലും വിജയികളില്‍ ഉള്‍പ്പെടാറുമുണ്ട്. ഇതുവരെ ആറായിരത്തിലധികം യുഎഇ സ്വദേശികള്‍ ആകെ 5,000,000 ദിര്‍ഹത്തിലധികം മഹ്‍സൂസിലൂടെ പ്രൈസ് മണിയായി സ്വന്തമാക്കിക്കഴിഞ്ഞു. മഹ്‍സൂസ് എല്‍.എല്‍.സി ഓപ്പറേറ്റ് ചെയ്യുന്ന, യുഎഇയിലെ ഏറ്റവും ജനപ്രിയമായ മുന്‍നിര പ്രതിവാര നറുക്കെടുപ്പായ മഹ്‍സൂസ് ഇതുവരെ 28 മള്‍ട്ടി മില്യനയര്‍മാരെയും 190,000ല്‍ അധികം വിജയികളെയുമാണ് സൃഷ്ടിച്ചിട്ടുള്ളത്.

കഴിഞ്ഞയാഴ്ച വിജയികളായ യുഎഇ പൗരന്മാരായ സഊദ്, നാസര്‍, നാസിര്‍ എന്നിവരെ സമ്മാനം ലഭിച്ച വിവരം അറിയിച്ചപ്പോള്‍ ചെറുതെങ്കിലും ധന്യമായൊരു കുടുംബ സംഗമത്തിനാണ് അവരുടെ വീടുകളില്‍ വഴി തുറന്നത്. സ്ഥിരമായി നറുക്കെടുപ്പുകളില്‍ പങ്കെടുക്കാറുണ്ടെങ്കിലും മൂവര്‍ക്കും ഇതാദ്യമായാണ് ഏതെങ്കിലുമൊരു നറുക്കെടുപ്പില്‍ വിജയം കൈവരുന്നത്. സമ്മാന വിവരം അറിഞ്ഞപ്പോള്‍ മൂവരും കൃതജ്ഞത പ്രകടിപ്പിക്കുകയും ചെയ്‍തു.

"നിരവധി തവണ ഞാന്‍ മഹ്‍സൂസില്‍ പങ്കെടുത്തിട്ടുണ്ട്, ഏതാണ്ട് സ്ഥിരമായി തന്നെ പങ്കെടുക്കാറുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല. 45,454 ദിര്‍ഹം എനിക്ക് സമ്മാനം ലഭിച്ചുവെന്ന വിവരം അറിഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടുപോയി", 43 വയസുകാരനായ സഊദ് പറഞ്ഞു.

രണ്ടാമത്തെ വിജയിയായ നാസിറും സമാനമായ അനുഭവം തന്നെയാണ് പങ്കുവെച്ചത്. "ഒരു പ്രതീക്ഷയുമില്ലാതെ വെറുതെ നമ്പറുകള്‍ തെരഞ്ഞെടുക്കുകയായിരുന്നു ചെയ്‍തത്. അതുകൊണ്ടുതന്നെ വിജയിക്കാനുള്ള സാധ്യത വിരളമാണെന്നും കരുതി. എന്നിട്ടും എനിക്ക് സമ്മാനം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഈ അവസരത്തിന് ഞാന്‍ മഹ്‍സൂസിനോട് നന്ദി പറയുന്നു".

വിജയികളില്‍ മൂന്നാമത്തെയാളായ നാസര്‍ പറയുന്നത് ഇങ്ങനെ, "വളര്‍ന്നുവരുന്ന ഒരു നിക്ഷേപകനും മൂന്ന് കുട്ടികളുടെ പിതാവുമെന്ന നിലയില്‍ ഇത് എനിക്ക് ലഭിക്കാവുന്ന മികച്ച ഒരു സമ്മാനമാണ്. തീര്‍ച്ചയായും ഇത് ഭാവിയില്‍ വരാനിരിക്കുന്ന എന്റെ പദ്ധതികള്‍ക്ക് സഹായകമാവും".

സെപ്റ്റംബര്‍ 24ന് നടന്ന നറുക്കെടുപ്പില്‍ 1381 വിജയികളാണ് സമ്മാനം നേടിയത്. ഇവര്‍ എല്ലാവരും കൂടി 1,774,600 ദിര്‍ഹം സ്വന്തമാക്കി. പ്രതിവാര റാഫിള്‍ ഡ്രോയില്‍ വിജയിക്കുക വഴി 100,000 ദിര്‍ഹം വീതം നേടിയ മൂന്ന് പ്രവാസികളും ഇതില്‍ ഉള്‍പ്പെടുന്നു.

www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്‌സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ക്ക് 10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനവും 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനവും 350 ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനവും നല്‍കുന്ന ഗ്രാന്‍ഡ് ഡ്രോയിലേക്കുള്ള രണ്ട് എന്‍ട്രികള്‍ ഇപ്പോഴത്തെ പ്രത്യേക ഓഫറിലൂടെ ലഭിക്കും. ഒപ്പം എല്ലാ ആഴ്ചയും 100,000 ദിര്‍ഹം വീതം ഉറപ്പുള്ള സമ്മാനം നല്‍കുന്ന പ്രതിവാര റാഫിള്‍ ഡ്രോയില്‍ പങ്കെടുക്കാനുള്ള രണ്ട് എന്‍ട്രികളും ലഭിക്കുന്നു. ഇതിനെല്ലാം 35 ദിര്‍ഹം നല്‍കി ഒരു ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുകയും അഞ്ച് സംഖ്യകള്‍ വീതമുള്ള രണ്ട് സെറ്റുകള്‍ തെര‍ഞ്ഞെടുക്കുകയുമാണ് വേണ്ടത്.

നിങ്ങൾ വാങ്ങുന്ന ഓരോ ബോട്ടിൽഡ് വാട്ടറും മഹ്‍സൂസിന്റെ കമ്മ്യൂണിറ്റി പാർട്ണർമാർ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യും.

Follow Us:
Download App:
  • android
  • ios