Asianet News MalayalamAsianet News Malayalam

സൗദിയില്‍ വിറക് വില്‍പ്പന നടത്തിയ 31 സ്വദേശികള്‍ പിടിയില്‍

വിറക് ലോഡ് സഹിതം 13 വാഹനങ്ങളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ആകെ അഞ്ച് ടണ്‍ വിറകുകളാണ് കണ്ടെത്തിയത്. തുടര്‍ നിയമനടപടികള്‍ക്കായി പ്രതികളെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയെന്ന് പരിസ്ഥിതി സുരക്ഷയ്ക്ക് വേണ്ടിയുള്ള പ്രത്യേക സൈനിക വിഭാഗത്തിന്റെ വക്താവ് മേജര്‍ റഈദ് അല്‍മാലികി അറിയിച്ചു.

31 citizens arrested in saudi for firewood sale
Author
Riyadh Saudi Arabia, First Published Feb 10, 2021, 8:44 PM IST

റിയാദ്: പരിസ്ഥിതിയെ തകര്‍ക്കും വിധം മരങ്ങള്‍ മുറിച്ച് വിറകുകളാക്കി കച്ചവടം നടത്തിയ 31 സ്വദേശി പൗരന്മാരെ പിടികൂടി. മരങ്ങള്‍ മുറിച്ച് വിറക് മുട്ടികളാക്കുകയും വാഹനങ്ങളില്‍ ലോഡാക്കി കൊണ്ടുപോവുകയും കേമ്പാളത്തില്‍ കച്ചവടത്തിന് വെക്കുകയും ചെയ്ത വിവിധ കുറ്റങ്ങള്‍ക്കാണ് റിയാദ് പ്രവിശ്യയില്‍ നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്.

വിറക് ലോഡ് സഹിതം 13 വാഹനങ്ങളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ആകെ അഞ്ച് ടണ്‍ വിറകുകളാണ് കണ്ടെത്തിയത്. തുടര്‍ നിയമനടപടികള്‍ക്കായി പ്രതികളെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയെന്ന് പരിസ്ഥിതി സുരക്ഷയ്ക്ക് വേണ്ടിയുള്ള പ്രത്യേക സൈനിക വിഭാഗത്തിന്റെ വക്താവ് മേജര്‍ റഈദ് അല്‍മാലികി അറിയിച്ചു. പിടികൂടിയ വാഹനങ്ങളും വിറകും പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള ബന്ധപ്പെട്ട വകുപ്പിനും കൈമാറി. ഇത്തരത്തില്‍ പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങളും പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ ലംഘനങ്ങളും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ മക്ക മേഖലയില്‍ 911, റിയാദില്‍ 996, ബാക്കി പ്രവിശ്യകളില്‍ 999 എന്നീ നമ്പറുകളിലേക്ക് വിളിച്ച് വിവരം അറിയിക്കാന്‍ രാജ്യത്തെ പൗരന്മാരോടും വിദേശിസമൂഹത്തോടും ആവശ്യപ്പെടുന്നതായും മേജര്‍ റഈദ് അല്‍മാലികി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios