അബുദാബി: യുഎഇയില്‍ 277 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 179 പേര്‍ കൂടി രോഗമുക്തരായി. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 63,489 ആയി. 

57,372 പേരാണ് ഇതുവരെ യുഎഇയില്‍ രോഗമുക്തരായിട്ടുള്ളത്. കൊവിഡ് ബാധിച്ച് രാജ്യത്ത് പുതുതായി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 358 ആണ് ആകെ മരണസംഖ്യ. നിലവില്‍ 5,759 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. 69,000 പുതിയ കൊവിഡ് പരിശോധനകളാണ് നടത്തിയത്. 

കൊവിഡ് വാക്സിന്‍; യുഎഇയില്‍ മൂന്നാം ഘട്ട പരീക്ഷണത്തില്‍ പങ്കെടുത്തത് പ്രവാസികളുള്‍പ്പെടെ 15,000 പേര്‍

ഒമാനില്‍ കൊവിഡ് ബാധിച്ച് 12 മരണം കൂടി; പുതിയ രോഗികളുടെ എണ്ണം കുറഞ്ഞു