അബുദാബി: യുഎഇയില്‍ 330 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 63,819 ആയി. 101 പേര്‍ കൂടി രോഗമുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 57,473 ആയതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയംഅറിയിച്ചു. 24 മണിക്കൂറിനിടെ യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 359 ആണ് ആകെ മരണസംഖ്യ. 5,987 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 82,344 കൊവിഡ് പരിശോധനകള്‍ കൂടി പുതുതായി നടത്തിയതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ഒമാനില്‍ കൊവിഡ് ബാധിച്ച് ആറ് പേര്‍ കൂടി മരിച്ചു; രോഗമുക്തി നിരക്ക് 93.6 ശതമാനമായി

യുഎഇയില്‍ കൊവിഡ് വാക്സിന്‍ നല്‍കിയത് 107 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്; പങ്കാളികളായി പ്രവാസി മലയാളികളും