ശക്തമായ പൊടിക്കാറ്റ് കാരണം ഡ്രൈവര്‍മാരുടെ കാഴ്‍ച ദുഷ്‍കരമായതാണ് അപകട കാരണമായത്. അപകടത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ മറ്റ് വഴികള്‍ തെരഞ്ഞെടുക്കണമെന്ന് ഡ്രൈവര്‍മാരോട് പൊലീസ് ആവശ്യപ്പെടുകയും ചെയ്‍തു. 

ദുബൈ: എമിറേറ്റ്സ് റോഡില്‍ തിങ്കളാഴ്‍ച 34 കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഷാര്‍ജയിലേക്കുള്ള ദിശയില്‍ അല്‍ ഖുദ്‍റ പാലത്തിന് ശേഷമായിരുന്നു അപകടം നടന്നതെന്ന് ദുബൈ പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശക്തമായ പൊടിക്കാറ്റ് കാരണം ഡ്രൈവര്‍മാരുടെ കാഴ്‍ച ദുഷ്‍കരമായതാണ് അപകട കാരണമായത്. അപകടത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ മറ്റ് വഴികള്‍ തെരഞ്ഞെടുക്കണമെന്ന് ഡ്രൈവര്‍മാരോട് പൊലീസ് ആവശ്യപ്പെടുകയും ചെയ്‍തു. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് അല്‍ മസ്‍റൂഇ പറഞ്ഞു. മറ്റ് രണ്ട് പേരുടെ പരിക്കുകള്‍ ഗുരുതരമല്ല. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാത്തതും അപകടത്തിന് കാരണമായതെന്ന് ട്രാഫിക് ഡയറക്ടര്‍ പറഞ്ഞു.