രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3253 പേർ ചികിത്സയിൽ ഉണ്ട്. ഇവരിൽ 567 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

റിയാദ്: സൗദി അറേബ്യയിൽ 345 പേർക്ക് കൂടി പുതുതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ചികിത്സയിലുണ്ടായിരുന്നവരിൽ ആറ്‌ പേർ മരിച്ചു. 223 പേർ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 382752 ആയി. ഇവരിൽ 372926 പേർക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6573 ആയി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3253 പേർ ചികിത്സയിൽ ഉണ്ട്. ഇവരിൽ 567 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.5 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 142, കിഴക്കൻ പ്രവിശ്യ 80, മക്ക 47, വടക്കൻ അതിർത്തി മേഖല 14, അൽ ഖസീം 13, അൽജൗഫ് 12, മദീന 9, അസീർ 8, ഹായിൽ 7, ജിസാൻ 5, തബൂക്ക് 4, നജ്റാൻ 2, അൽബാഹ 2.