രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3137 പേർ ചികിത്സയിൽ ഉണ്ട്. ഇവരിൽ 555 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.5 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്. 

റിയാദ്: സൗദി അറേബ്യയിൽ 348 പേർക്ക് കൂടി പുതുതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ചികിത്സയിലുണ്ടായിരുന്നവരിൽ നാലു പേർ മരിച്ചു. 247 പേർ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 382407 ആയി. ഇവരിൽ 372703 പേർക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6567 ആയി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3137 പേർ ചികിത്സയിൽ ഉണ്ട്. ഇവരിൽ 555 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.5 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 179, മക്ക 52, കിഴക്കൻ പ്രവിശ്യ 44, അൽ ഖസീം 13, അസീർ 10, മദീന 9, ഹായിൽ 8, വടക്കൻ അതിർത്തി മേഖല 7, അൽജൗഫ് 6, തബൂക്ക് 6, നജ്റാൻ 6, ജിസാൻ 4, അൽബാഹ 4.