Asianet News MalayalamAsianet News Malayalam

Covid - 19 | സൗദി അറേബ്യയിൽ 35 പേർക്ക് കൂടി കൊവിഡ്, ഒരു മരണം

സൗദി അറേബ്യയിൽ 35 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 42 പേര്‍ രോഗമുക്തരായി. ഒരു മരണം

35 new covid cases reported in Saudi Arabia along with one death
Author
Riyadh Saudi Arabia, First Published Nov 19, 2021, 9:00 PM IST

റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) 35 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചതായി (New covid cases) ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 24 മണിക്കൂറിനിടെ ഒരാളുടെ മരണം (Covid death) കൊവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു. 42 പേർ പുതുതായി രോഗമുക്തി നേടി. രാജ്യത്ത് 24 മണിക്കൂറിനിടെ 32,490 പി.സി.ആർ പരിശോധനകൾ ആരോഗ്യമന്ത്രാലയം അറിയിച്ചു. 

ആകെ റിപ്പോർട്ട് ചെയ്‍ത രോഗ ബാധിതരുടെ എണ്ണം 5,49,412 ആയി. ഇതിൽ 5,38,505 പേരും സുഖം പ്രാപിച്ചു. ആകെ 8,822 പേർ മരിച്ചു. കൊവിഡ് ബാധിതരിൽ 44 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. 

രാജ്യത്താകെ ഇതുവരെ 46,968,545 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,480,461 എണ്ണം ആദ്യ ഡോസ് ആണ്. 22,163,751 എണ്ണം സെക്കൻഡ് ഡോസും. 1,713,663 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 324,333 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 13, ജിദ്ദ - 7, മക്ക - 3, ഖോബാർ - 2, മറ്റ് 12 സ്ഥലങ്ങളിൽ ഓരോ രോഗികൾ  വീതം. 

Follow Us:
Download App:
  • android
  • ios