കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിലവിലുള്ള കര്‍ഫ്യൂ ലംഘിച്ചതിന് 11 പ്രവാസികള്‍ ഉള്‍പ്പെടെ 35 പേര്‍ കൂടി പിടിയില്‍. 24 സ്വദേശികളും പിടിയിലായവരില്‍പ്പെടുന്നു. അഹ്മദിയില്‍ നിന്ന് 15 പേര്‍, മുബാറക് അല്‍ കബീറില്‍ നിന്ന് രണ്ടുപേര്‍, ജഹ്‌റയില്‍ നിന്നും ഫര്‍വാനിയയില്‍ നിന്നും മൂന്നുപേര്‍ വീതം, ഹവല്ലിയില്‍ നിന്ന് ഒമ്പത് പേര്‍, അല്‍ അസിമയില്‍ നിന്ന് മൂന്നുപേര്‍ എന്നിങ്ങനെയാണ് അറസ്റ്റിലായത്. കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.