ശൈഖ് ഹംദാന്‍ പാലത്തിന് മുകളില്‍ നിന്നാണ് യുവാവ് കടലിലേക്ക് ചാടിയത്.

മനാമ: ബഹ്റൈനില്‍ പ്രവാസി യുവാവ് കടലില്‍ ചാടി ആത്മഹത്യ ചെയ്തു. ഏഷ്യക്കാരനായ പ്രവാസിയാണ് മരിച്ചത്. 35കാരനായ പ്രവാസിയുടെ മൃതദേഹം പൊലീസ് ഏവിയേഷന്‍റെ സഹായത്തോടെ കോസ്റ്റ് ഗാര്‍ഡ് കണ്ടെടുത്തു. ശൈഖ് ഹംദാന്‍ പാലത്തിന് മുകളില്‍ നിന്നാണ് യുവാവ് കടലിലേക്ക് ചാടിയത്.

ഓപ്പറേഷന്‍സ് റൂമില്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ തന്നെ തെരച്ചില്‍ ആരംഭിച്ചിരുന്നു. പിന്നീട് യുവാവിന്‍റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. വിവരം പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായുള്ള നിയമ നടപടികള്‍ പുരോഗമിക്കുകയാണ്.