Asianet News MalayalamAsianet News Malayalam

കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടമായത് 352 പേര്‍ക്ക്

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള കുറഞ്ഞ ശിക്ഷ 50 ദിനാര്‍ പിഴയില്‍ നിന്ന് 100 ദിനാറായി ഉയര്‍ത്തിയിരുന്നു. കൂടാതെ വാഹനം കസ്റ്റഡിയിലെടുക്കാനും നിയമലംഘനം നടത്തുന്ന വാഹനം രണ്ട് മാസത്തേക്കും, ഡ്രൈവറെ 48 മണിക്കൂറിലേക്കും കസ്റ്റഡിയില്‍ വെക്കാനും തീരുമാനിച്ചിരുന്നു.

352 traffic accident deaths happened in Kuwait during  2020
Author
Kuwait City, First Published Jan 10, 2021, 11:26 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ 2020ല്‍ വാഹനാപകടങ്ങളില്‍ 352 പേര്‍ മരിച്ചു. 2019ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ അപകട മരണങ്ങളില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നു.

ഗതാഗത വകുപ്പ് നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷ കടുപ്പിച്ചതും സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ നടത്തിയ ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഗുണകരമായെന്നതാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ കുറഞ്ഞ വാഹനാപകടങ്ങളും മരണനിരക്കും സൂചിപ്പിക്കുന്നത്. മാത്രമല്ല 2020ല്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് ഏതാനും മാസങ്ങള്‍ റോഡുകള്‍ ഒഴിഞ്ഞുകിടക്കുകയും തിരക്ക് കുറയുകയും ചെയ്തിരുന്നു. 

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള കുറഞ്ഞ ശിക്ഷ 50 ദിനാര്‍ പിഴയില്‍ നിന്ന് 100 ദിനാറായി ഉയര്‍ത്തിയിരുന്നു. കൂടാതെ വാഹനം കസ്റ്റഡിയിലെടുക്കാനും നിയമലംഘനം നടത്തുന്ന വാഹനം രണ്ട് മാസത്തേക്കും, ഡ്രൈവറെ 48 മണിക്കൂറിലേക്കും കസ്റ്റഡിയില്‍ വെക്കാനും തീരുമാനിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios