റിയാദ്: സൗദി അറേബ്യയിൽ പുതിയതായി 356 പേർക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. അസുഖ ബാധിതരായ 298 പേർ രോഗമുക്തരുമായി. രാജ്യത്ത് വിവിധയിടങ്ങളിലായി  നാലുപേർ കൊവിഡ് മൂലം മരിച്ചു. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 370278 ആയി. ഇതിൽ 361813 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6406 ആയി.  

2415 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നത്. അതിൽ 401 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില  തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനം ആയി. മരണനിരക്ക് 1.7 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്  ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 164, കിഴക്കൻ പ്രവിശ്യ 80, മക്ക 47, അൽബാഹ 18, അസീർ 10, മദീന 7, ജീസാൻ 6, നജ്റാൻ 5, അൽഖസീം 5, അൽജൗഫ് 5,  വടക്കൻ അതിർത്തി മേഖല 4, ഹാഇൽ 4, തബൂക്ക് 1.