Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 360 പേർക്ക് മാത്രം; 741 പേർക്ക് രോഗമുക്തി

രാജ്യത്ത് ഇന്ന് 63,280 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,42,354 ആയി. ഇതിൽ 5,29,377 പേർ രോഗമുക്തരായി. 

360 new covid cases reported in Saudi Arabia along with 741 recoveries
Author
Riyadh Saudi Arabia, First Published Aug 23, 2021, 8:16 PM IST

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 360 പേർക്ക് മാത്രമാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. അതെസമയം നിലവിലെ രോഗബാധിതരിൽ 741 പേർ സുഖം പ്രാപിച്ചതായും സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഒമ്പത് മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 

രാജ്യത്ത് ഇന്ന് 63,280 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,42,354 ആയി. ഇതിൽ 5,29,377 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,490 ആണ്. രോഗം ബാധിച്ച് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 4,487 ആയി കുറഞ്ഞു. ഇതിൽ 1,127 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതിയതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 94, മക്ക 64, കിഴക്കൻ പ്രവിശ്യ 39, ജീസാൻ 33, അൽഖസീം 32, അസീർ 30, മദീന 22, നജ്റാൻ 17, ഹായിൽ 12, വടക്കൻ അതിർത്തി മേഖല 5, അൽജൗഫ് 5, തബൂക്ക് 4, അൽബാഹ 3. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് 34,098,492 ഡോസ് ആയി ഉയർന്നു.

Follow Us:
Download App:
  • android
  • ios