219 സ്ത്രീകള്‍ രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം സമ്മാനമായി നേടി.  1200ലേറെ സ്ത്രീകള്‍ മൂന്നാം സമ്മാനം രണ്ടു തവണയെങ്കിലും നേടിയവരാണ്.  ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്കും ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയിലൂടെ ഒരു കിലോഗ്രാം സ്വര്‍ണം സ്വന്തമാക്കാന്‍ അവസരമുണ്ട്.

ദുബൈ: രണ്ടുവര്‍ഷ കാലയളവ് കൊണ്ട് 27 മള്‍ട്ടി മില്യനയര്‍മാരെയും 187,000ലേറെ വിജയികളെയും സൃഷ്ടിച്ച യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസില്‍ സ്ത്രീകളുടെ പങ്കാളിത്തവും ശക്തമായി തുടരുന്നു. ഇതുവരെ ഏകദേശം 36,000 സ്ത്രീകള്‍, റാഫിള്‍ ഡ്രോയിലും ഗ്രാന്‍ഡ് ഡ്രോയിലെ രണ്ടും മൂന്നും സ്ഥാനങ്ങളും വിജയിച്ച് ആകെ 24,000,000 ദിര്‍ഹത്തിന്റെ സമ്മാനത്തുകയാണ് നേടിയിട്ടുള്ളത്. 

126 പ്രതിവാര റാഫിള്‍ ഡ്രോ വിജയികളില്‍ 19 സ്ത്രീകള്‍ ചേര്‍ന്ന് 1,900,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഇവര്‍ 100,000 ദിര്‍ഹം വീതം സ്വന്തമാക്കി. പ്രതിവാര ഗ്രാന്‍ഡ് നറുക്കെടുപ്പുകളില്‍ വിജയികളായ സ്ത്രീകള്‍ ചേര്‍ന്ന് സ്വന്തമാക്കിയത് ആകെ 22,000,000 ദിര്‍ഹമാണ്. ഈ സമ്മാനത്തുകയുടെ 30 ശതമാനവും രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം വിജയിച്ച് കൊണ്ട് 219 സ്ത്രീകള്‍ സ്വന്തമാക്കിയതാണ്. 

ഇത് കൂടാതെ 1,200 സ്ത്രീകളെ ഭാഗ്യം ഒന്നിലേറെ തവണ തുണച്ചിട്ടുണ്ട്. ഇവര്‍ക്ക് മൂന്നാം സമ്മാനമായ 350 ദിര്‍ഹം കുറഞ്ഞത് രണ്ടു തവണയെങ്കിലും സ്വന്തമാക്കാനായി. 

അറബിയില്‍ 'ഭാഗ്യം' എന്ന് അര്‍ത്ഥം വരുന്ന മഹ്‌സൂസ്, വിജയിക്ക് ഒരു കിലോഗ്രാം സ്വര്‍ണം സമ്മാനമായി നല്‍കുന്ന ഗോള്‍ഡന്‍ സമ്മര്‍ ഡ്രോ രണ്ടാം തവണയും നടത്തുകയാണ്. മഹ്‌സൂസിന്റെ 92-ാമത് നറുക്കെടുപ്പിനൊപ്പമാണ് ഈ നറുക്കെടുപ്പും നടക്കുക. 2022 സെപ്തംബര്‍ മൂന്നിന് യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ വെച്ച് രാത്രി ഒമ്പത് മണിക്കാണ് നറുക്കെടുപ്പ്. 

ഓഗസ്റ്റ് മാസത്തില്‍ മഹ്‌സൂസില്‍ പങ്കെടുത്ത എല്ലാവരുടെയും ടിക്കറ്റുകള്‍ ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയിലേക്ക് ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടുകയും ഇവര്‍ക്ക് സ്വര്‍ണം സമ്മാനമായി നേടാനുള്ള അവസരം ലഭിക്കുകയും ചെയ്യും.

www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്‌സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ക്ക് ഒന്നാം സമ്മാനമായി 10,000,000 ദിര്‍ഹവും രണ്ടാം സമ്മാനമായി 1,000,000 ദിര്‍ഹവും മൂന്നാം സമ്മാനമായി 350 ദിര്‍ഹവും നല്‍കുന്ന ഗ്രാന്‍ഡ് ഡ്രോയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നു. ഇതേ ടിക്കറ്റുകള്‍ 100,000 ദിര്‍ഹം വീതം മൂന്ന് ഭാഗ്യശാലികള്‍ക്ക് സമ്മാനമായി നല്‍കുന്ന പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഓട്ടോമാറ്റിക് ആയി എന്‍റര്‍ ചെയ്യപ്പെടുന്നു. നിങ്ങൾ വാങ്ങുന്ന ഓരോ ബോട്ടിൽഡ് വാട്ടറും മഹ്‍സൂസിന്റെ കമ്മ്യൂണിറ്റി പാർട്ണർമാർ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യും.