റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 37 പേർ കൂടി മരിച്ചു. ആകെ മരണനിരക്ക് 783 ആയി. 3288 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. 1815 പേർ ഇന്ന് രോഗവിമുക്തി നേടി. ആകെ രോഗമുക്തരുടെ എണ്ണം 76339 ആയി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 31449 ആയി ഉയർന്നു. ഇതിൽ 1686 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. 

പുതിയ രോഗികൾ: റിയാദ് 1099, ജിദ്ദ 477, മക്ക 411, ദമ്മാം 198, മദീന 161, അൽഖോബാർ 145, ഖത്വീഫ് 131, ഹുഫൂഫ് 94, ജുബൈൽ 53, ഖമീസ് മുശൈത് 50, അൽമുബറസ് 46, ത്വാഇഫ് 42, മുസാഹ്മിയ 39, ദഹ്റാൻ 38, റാസതനൂറ 24, ഹഫർ അൽബാത്വിൻ 23, അബഹ 18, അഹദ് റുഫൈദ 18, സഫ്വ 18, ഹാഇൽ 17, അൽഖർജ് 16, മഹായിൽ 13, ദറഇയ 12, വാദി ദവാസിർ 11, ഹുത്ത ബനീ തമീം 6, അൽഖഫ്ജി 5, ജീസാൻ 5, സാംത 5, യാദമ 5, ഹുറൈംല 5, ഉനൈസ 4, ഖുൻഫുദ 4, അൽഖറഇ 4, ഖിയ 4, അൽകാമിൽ 4, ദവാദ്മി 4, തബൂക്ക് 4, മഖ്വ 3, അബ്ഖൈഖ് 3, മജ്മഅ 3, അൽഖുവയ്യ 3, റ-ഫാഇ അൽജംഷ് 3, അൽബാഹ 2, ബുറൈദ 2, അൽമഹാനി 2, അൽസഹൻ 2, അൽമദ്ദ 2, അൽനമാസ് 2, ഖുറയാത് അൽഉൗല 2, സബ്യ 2, അദം 2, അഫീഫ് 2, ലൈല 2, അൽദിലം 2, അൽറയീൻ 2, സാജർ 2, താദിഖ് 2, അൽഉല 1, മഹദ് അൽദഹബ് 1, മൻഫ അൽഹുദൈദ 1, അൽമുസൈലിഫ് 1, തുറൈബാൻ 1, ദലം 1, അൽമജാരിദ 1, സാറാത് അബീദ 1, സബ്ത് അൽഅലായ 1, തബാല 1, ഉനൈസ 1, അൽമോസം 1, റാബിഗ് 1, ഹരീഖ് 1, സുൽഫി 1, റുവൈദ അൽഅർദ 1, തമീർ 1.