കുവൈത്ത് സിറ്റി: കുവൈത്തിൽ 37 ഇന്ത്യക്കാർ ഉൾപ്പെടെ 85 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം ബാധിച്ച് രണ്ട് പേർ മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനൊന്നായി. ബംഗ്ലാദേശ്, സൊമാലിയ എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് മരിച്ചത്.

പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 72 പേർക്ക് സമ്പർക്കം വഴിയും, ഏഴ് സ്വദേശികൾക്ക് വിദേശത്തു നിന്നുമാണ് വൈറസ് ബാധിച്ചത്. ആറ് പേർക്ക് രോഗം പകർന്നത് എങ്ങനെയെന്ന് വ്യക്തമല്ല. ഇതോടെ കുവൈത്തിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2080 ആയി. പുതുതായി 45 പേർക്ക് കൂടി രോഗം ഭേദമായി. ഇതോടെ കൊവിഡ് മുക്തരായവരുടെ ആകെ എണ്ണം 412 ആയി.