മസ്‍കത്ത്: ഒമാനില്‍ കൊവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. 37 വയസുകാരനായ പ്രവാസിയാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. 

മാര്‍ച്ച് 31നായിരുന്നു ഒമാനില്‍ ആദ്യത്തെ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ടാമത്തെ മരണം ഏപ്രിൽ നാലിനും മൂന്നാമത്തെ മരണം ഏപ്രിൽ 11നുമായിരുന്നു. ഇന്ന്  53 പേർക്കാണ് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്.  ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 599 ആയെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.