രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 3916 പേർ ചികിത്സയിൽ കഴിയുന്നു. ഇതിൽ 587 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.3 ശതമാനമായി കുറഞ്ഞു. 

റിയാദ്: സൗദി അറേബ്യയിൽ 382 പേർക്ക് കൂടി ഇന്ന് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 271 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. ആറ്‌‌ മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,84,653 ആയി. ഇവരിൽ 3,74,135 പേർക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6602 ആയി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 3916 പേർ ചികിത്സയിൽ കഴിയുന്നു. ഇതിൽ 587 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.3 ശതമാനമായി കുറഞ്ഞു. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 172, കിഴക്കൻ പ്രവിശ്യ 69, മക്ക 58, ഹായിൽ 21, അൽഖസീം 13, വടക്കൻ അതിർത്തി മേഖല 9, മദീന 9, അസീർ 8, അൽജൗഫ് 7, തബൂക്ക് 7, ജിസാൻ 3, നജ്‌റാൻ 3, അൽബാഹ 3.