Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ ഇന്ന് 391 പേർക്ക് കൂടി കൊവിഡ്; അഞ്ച് മരണം

രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 3811 പേർ ചികിത്സയിൽ കഴിയുന്നു. ഇതിൽ 574 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.3 ശതമാനമായി കുറഞ്ഞു. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു. 

391 new covid cases reported in saudi arabia
Author
Riyadh Saudi Arabia, First Published Mar 19, 2021, 9:11 PM IST

റിയാദ്: സൗദി അറേബ്യയിൽ 391 പേർക്ക് കൂടി ഇന്ന് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളിൽ അഞ്ച്‌ മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. 263 പേർ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 384271 ആയി. ഇവരിൽ 373864 പേർക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6596 ആയി. 

രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 3811 പേർ ചികിത്സയിൽ കഴിയുന്നു. ഇതിൽ 574 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.3 ശതമാനമായി കുറഞ്ഞു. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 159, കിഴക്കൻ പ്രവിശ്യ 69, മക്ക 66, ഹായിൽ 24, അൽഖസീം 13, വടക്കൻ അതിർത്തി മേഖല 12, മദീന 11, അസീർ 10, അൽജൗഫ് 10, തബൂക്ക് 6, ജിസാൻ 4, നജ്‌റാൻ 4, അൽബാഹ 3. 

Follow Us:
Download App:
  • android
  • ios