Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; ഇന്ന് 393 പേർക്ക് രോഗം

ചികിത്സയിലായിരുന്ന 231 പേർ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 383499 ആയി. ഇവരിൽ 373361 പേർക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6585 ആയി. 

393 new covid cases reported in saudi arabia
Author
Riyadh Saudi Arabia, First Published Mar 17, 2021, 8:32 PM IST

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ്ബാധിതരുടെ എണ്ണം ഇന്നും ഉയർന്നു. പുതുതായി 393 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്‌. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴ്‌ മരണങ്ങള്‍ റിപ്പോർട്ട് ചെയ്‍തു. ചികിത്സയിലായിരുന്ന 231 പേർ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 383499 ആയി. ഇവരിൽ 373361 പേർക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6585 ആയി. 

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3553 പേർ ചികിത്സയിലുണ്ട്. ഇവരിൽ 566 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.5 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 144, കിഴക്കൻ പ്രവിശ്യ 80, മക്ക 70, വടക്കൻ അതിർത്തി മേഖല 25, ഹായിൽ 16, അൽഖസീം 16, മദീന 13, തബൂക്ക് 8, ജിസാൻ 6, അസീർ 5, അൽജൗഫ് 4, അൽബാഹ 4, നജ്‌റാൻ 2. 

Follow Us:
Download App:
  • android
  • ios